ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം സ്ഥാപിക്കണം -പ്രവാസി സംഘം

Posted on: 16 Sep 2015



കാഞ്ഞങ്ങാട്: ജില്ലയില്‍ ഉടന്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം സ്ഥാപിക്കണമെന്ന് പ്രവാസിസംഘം ജില്ലാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ആവശ്യം ശക്തമാകുമ്പോള്‍ സേവാകേന്ദ്രം സിറ്റിങ് എന്ന നിലയില്‍ എന്തെങ്കിലുംസംവിധാനം തുടങ്ങാന്‍ അനുവദിക്കില്ല. സേവാകേന്ദ്രം സ്ഥാപിച്ചില്ലെങ്കില്‍ കടുത്ത സമരവുമായി രംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ജില്ലാ പ്രസിഡന്റ് ജലീല്‍ കാപ്പില്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.അബ്ദുള്ള, പി.ചന്ദ്രന്‍, കെ.രാജേന്ദ്രന്‍, വി.വി.കൃഷ്ണന്‍, മുഹമ്മദ്‌റാഫി, കെ.വി.ഗണേഷ്, ഒ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു

More Citizen News - Kasargod