വ്യാപാരഭവന്‍ ഉദ്ഘാടനം

Posted on: 16 Sep 2015ഞ്ചേശ്വരം: ഉപ്പള വ്യാപാരഭവന്റെ ഉദ്ഘാടനവും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ഉപ്പളയില്‍ നടന്നു. ചൊവ്വാഴ്ച രാവിലെ 10ന് കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസി. കെ.ഐ. മുഹമ്മദ് റഫീക് അധ്യക്ഷതവഹിച്ചു. മഞ്ചേശ്വരം എം.എല്‍.എ. പി.ബി.അബ്ദുള്‍ റസാഖ് മുഖ്യാതിഥിയായിരുന്നു. മംഗല്‍പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.അലി മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, ജില്ലാ ജോ. സെക്രട്ടറി ടി.എം.ജോസ് തയ്യില്‍, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, യു.എം. ഭാസ്‌കര, എം.അശോക്, അബ്ദുള്‍ ജബ്ബാര്‍, റൈഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Kasargod