സബ് റജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം വേണം

Posted on: 16 Sep 2015



ഉദുമ: വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദുമ സബ് റജിസ്ട്രാര്‍ ഓഫീസിന് സ്വന്തംകെട്ടിടം അനുവദിക്കണമെന്ന് കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്ൈക്രബ്‌സ് അസോസിയേഷന്‍ ഉദുമ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ഉദ്ഘാടനംചെയ്തു. വി.ശങ്കരന്‍ നമ്പൂതിരി, സുനില്‍കുമാര്‍ കൊട്ടറ, കെ.ലീല, പി.പി.കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.ബലരാമന്‍ !(പ്രസി.), കെ.ഗംഗാധരന്‍ നായര്‍ (ജന.സെക്ര.), യു.ദേവരാജ് (ഖജാ.)

More Citizen News - Kasargod