ഗണേശോത്സവം നാളെ തുടങ്ങും

Posted on: 16 Sep 2015



കാഞ്ഞങ്ങാട്: മൂന്നുദിവസത്തെ ഹൊസ്ദുര്‍ഗ് ഗണേശോത്സവം വ്യാഴാഴ്ച തുടങ്ങും. ഗണേശചതുര്‍ഥി ദിനമായ 17-ന് രാവിലെ പുതിയകോട്ട അമ്മനവര്‍ ക്ഷേത്ര പരിസരത്ത് ചടങ്ങുകള്‍ തുടങ്ങും. രാവിലെ എട്ടിന് ഗണേശവിഗ്രഹഘോഷയാത്ര, 9.30ന് ധ്വജാരോഹണം, 10ന് ഗണപതിഹോമം, ഗണപതി ചിത്രരചനാ മത്സരം, 12.30ന് ഉച്ചപ്പൂജ, വൈകിട്ട് നാലിന് മഡിയന്‍ രാധാകൃഷ്ണമാരാരുടെ തായമ്പക, അഞ്ചിന് വിളക്കുപൂജ, 6.30ന് ശാസ്ത്രീയനൃത്തം.
വെള്ളിയാഴ്ച പകല്‍ വിശേഷാല്‍പൂജകള്‍ നടക്കും. വൈകിട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക സഭയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. സമാപനദിനമായ ശനിയാഴ്ച രാവിലെ 8.30ന് മഹാഗണപതിഹോമം ഉണ്ടാകും. വൈകിട്ട് മൂന്നിന് നടക്കുന്ന നിമജ്ജനഘോഷയാത്രയോടെ ഗണേശോത്സവം സമാപിക്കും.

More Citizen News - Kasargod