ഗ്രന്ഥശാലാ വാരാചരണം

Posted on: 16 Sep 2015



കാസര്‍കോട്: ഗ്രന്ഥശാലാ സംഘത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി പെരുമ്പള എ.കെ.ജി. സ്മാരക വായനശാലയില്‍ ഗ്രന്ഥശാലാ വാരാചരണം നടത്തി. എന്‍.വി.ബാലന്‍ പതാക ഉയര്‍ത്തി. പുസ്തകശേഖരണം, ഗ്രന്ഥാശാലാ ശുചീകരണം, പുസ്തക ചര്‍ച്ച, അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിച്ചു.
വാരാചരണ സമ്മേളനം വിനോദ്കുമാര്‍ പെരുമ്പള ഉദ്ഘാടനംചെയ്തു. എ.രാഘവന്‍ അധ്യക്ഷതവഹിച്ചു. എ.വി.എം.ബാലി, എസ്.വി.അശോക്കുമാര്‍, കെ.കൃഷ്ണന്‍, പി.വിജയന്‍, ടി.രാമചന്ദ്രന്‍, സി.വി.പദ്മിനി, കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെ.രതീഷ് എന്നിവര്‍ സംസാരിച്ചു.
മുളിയാര്‍:
ഗ്രന്ഥശാലാസംഘത്തിന്റെ 70-ാം വാര്‍ഷികം എഴുപത് അക്ഷരവിളക്കുകള്‍ കൊളുത്തി വട്ടംതട്ട എ.കെ.ജി. ഗ്രന്ഥാലയത്തില്‍ ആഘോഷിച്ചു. രാഘവന്‍ ബെള്ളിപ്പാടി ഉദ്ഘാടനംചെയ്തു. അംഗത്വവാരാചരണം, പുസ്തകസമാഹരണം എന്നിവയും നടന്നു. രാഘവന്‍ ഒയോലം അധ്യക്ഷതവഹിച്ചു. കെ.പ്രഭാകരന്‍, !ഇ.പ്രമോദ്കുമാര്‍, ഇ.പ്രഭാകരന്‍, ഇ.ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുന്നാട്:
നെഹ്രു വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഗ്രന്ഥശാലാ വാരാചരണം നടത്തി. പുസ്തകശേഖരണം, അംഗത്വവിതരണം എന്നിവ നടത്തി. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ദാമോദരന്‍ ഉദ്ഘാടനംചെയ്തു. ടി.രാഘവന്‍ സമ്മാനദാനം നടത്തി. കെ.ബാലകൃഷ്ണന്‍, വി.കെ.സുരേഷ്‌കുമാര്‍, എ.ദാമോദരന്‍, കെ.മധുസൂദനന്‍, ഗിരികൃഷ്ണന്‍, ജ്യോതിലക്ഷ്മി, രവീന്ദ്രന്‍, വൈകുണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod