പാലാവയല് സെന്റ് ജോണ്‍സ് സ്കൂള്‍ സുവര്‍ണ ജൂബിലി നിറവില്‍
Posted on: 15 Sep 2015
ചിറ്റാരിക്കാല്‍: പാലാവയല് സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണ ജൂബിലി നിറവില്‍. കാര്യങ്കോട് പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സ്കൂള്‍ പാഠ്യ-പാഠ്യേതരരംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സംഘാടകസമിതി രൂപവത്കരണ യോഗം മോണ്‍. മാത്യു എം.ചാലില്‍ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കല്, ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ഫാ. ജോണ്സണ് വേങ്ങപ്പറമ്പില്‍, സണ്ണി ജോര്‍ജ്, ബെന്‍സി ജോസഫ്, എ.കെ.ജോണ്‍, ജോസ് പ്രകാശ്, ജോജി തെരുവംകുന്നേല്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഫാ. തോമസ് പട്ടാംകുളം (ചെയര്‍.), സണ്ണി ജോര്‍ജ് (ജന.കണ്.).