അറിവിന്റെ അക്ഷരദീപം ജ്വലിപ്പിച്ച് സംഘചേതന
Posted on: 15 Sep 2015
പെരിയ: അറിവിന്റെ അക്ഷരദീപങ്ങള്‍ കൊളുത്തി കണ്ണംവയല്‍ സംഘചേതന ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തകര്‍ ഗ്രന്ഥശാലാ സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. ഗ്രന്ഥശാലാ സംഘത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ 70 അക്ഷരദീപം ജ്വലിപ്പിച്ചു. അക്ഷരവന്ദനവും നടത്തി. എ.ഹരീഷ് വായനാനുഭവം പങ്കുവെച്ചു. പുതിയ അംഗങ്ങള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. എസ്.ശ്രീധരന്, എ.കുമാര്‍, മണികണ്ഠന്, രചന, അരുണ്‍കുമാര്‍, ടി.പ്രഭാകരന്, വി.വി.അശോകന്, അംബുജാക്ഷന് എന്നിവര്‍ നേതൃത്വം നല്കി.