യോഗക്ഷേമസഭ സംസ്ഥാനസമ്മേളനം: സന്ദേശ വിളംബരയാത്ര തുടങ്ങി

Posted on: 15 Sep 2015നീലേശ്വരം: കോട്ടയത്ത് തുടങ്ങുന്ന യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ഉത്തരമേഖലാ സന്ദേശ വിളംബരയാത്ര നീലേശ്വരത്തുനിന്ന് പ്രയാണം തുടങ്ങി. തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീധരന്‍ ശിവന്ദ്രരായര്‍ ദീപ പ്രോജ്വലനം നടത്തി. സംസ്ഥാന റജിസ്ട്രാറും സ്വാഗതസംഘം ചെയര്‍മാനുമായ വി.എന്‍.വാസുദേവന്‍ നമ്പൂതിരി അധ്യക്ഷതവഹിച്ചു. യുവജനസഭ സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ സുദീപ് മുണ്ടാരപ്പള്ളി, മുന്‍ സംസ്ഥാന പ്രസിഡന്റ് ബാലമുരളി ഈയ്യക്കാട്, ദക്ഷിണ മേഖലാ സെക്രട്ടറി സ്വാതി എന്‍.നമ്പൂതിരി, എ.പി.ബാലകൃഷ്ണന്‍ എമ്പ്രാന്തിരി, ഗിരിജ അന്തര്‍ജനം, പാലമംഗലം മുരളി, എന്‍.എസ്.മാധവന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod