അംശദായ കുടിശ്ശിക സ്വീകരിക്കും

Posted on: 15 Sep 2015കാസര്‍കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേമനിധിയിലേക്കുള്ള അംശദായ കുടിശ്ശിക സ്വീകരിക്കുന്നതിന് 29-ന് 11 മുതല്‍ കാസര്‍കോട് താലൂക്കിലെ ശ്രീ മല്ലികാര്‍ജുന ക്ഷേത്രത്തിലും ഒക്ടോബര്‍ ആറിന് 11 മുതല്‍ ഹൊസ്ദുര്‍ഗ് ശ്രീ മാരിയമ്മ ക്ഷേത്രത്തിലും ഒക്ടോബര്‍ 13ന് 11 മുതല്‍ തളിപ്പറമ്പ് താലൂക്കില്‍ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും അസി. കമ്മീഷണര്‍ ക്യാമ്പ് ചെയ്യും. അംശദായയിനത്തില്‍ കുടിശ്ശികയുള്ള ക്ഷേത്രങ്ങളുടെ ഭരണാധികാരികള്‍ അവര്‍ക്ക് ലഭിച്ച ഡിമാന്‍ഡ് നോട്ടീസ് സഹിതം ക്യാമ്പില്‍ ഹാജരായി കുടിശ്ശിക അടച്ചു തീര്‍ക്കണം.

More Citizen News - Kasargod