ബ്ലോക്ക്തല ബാങ്കിങ് അവലോകന യോഗം
Posted on: 15 Sep 2015
കാസര്‍കോട്: ജില്ലയിലെ വിവിധ ബാങ്കുകളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുന്നതിനുള്ള ബ്ലോക്ക്തല ബാങ്കിങ് അവലോകന സമിതി യോഗം ചൊവ്വാഴ്ച തുടങ്ങും. കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസില്‍ ഉച്ചയ്ക്ക് 2.45 നാണ് യോഗം. നീലേശ്വരം ബ്ലോക്ക്തല യോഗം ബുധനാഴ്ച നീലേശ്വരം സിന്‍ഡിക്കേറ്റ് ബാങ്കിലും കാറഡുക്കയില്‍ 18ന് 10.15 നും മഞ്ചേശ്വരത്ത് 2.45 നും ബ്ലോക്ക് ഓഫീസുകളില്‍ നടക്കും. കാസര്‍കോട് ബ്ലോക്ക്തല യോഗം 19ന് 2.30ന് സിന്‍ഡിക്കേറ്റ് എല്‍.ഡി.ഒ.ഹാളിലും 25ന് പരപ്പ ബ്ലോക്ക്തല യോഗം 2.45ന് ബ്ലോക്ക് ഓഫീസിലും നടക്കും.