എന്‍.ജി.ഒ.യൂണിയന് മാര്‍ച്ച് നടത്തും
Posted on: 15 Sep 2015
കാസര്‍കോട്: ശമ്പളക്കമ്മീഷന് ശുപാര്‍ശകളിലെ പ്രതിലോമ നിര്‍ദേശങ്ങള്‍ ഒഴിവാക്കി പരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ യൂണിയന് കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ സപ്തംബര്‍ 29-ന് മാര്‍ച്ചും സത്യാഗ്രഹവും നടത്തും.
ജില്ലാ കമ്മിറ്റി യോഗത്തില്‍ എ.സലീം അധ്യക്ഷത വഹിച്ചു. സുജാത കൂടത്തിങ്കല്‍, വി.ചന്ദ്രന്, വി.സി.മാത്യു, കെ.അമ്പാടി എന്നിവര്‍ പ്രസംഗിച്ചു.