ഗ്രന്ഥശാലാസംഘം വാര്‍ഷികം
Posted on: 15 Sep 2015
മൊഗ്രാല്‍: കേരള ഗ്രന്ഥശാലാസംഘത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി മൊഗ്രാല്‍ എം.എസ്.മൊഗ്രാല്‍ സ്മാരക ഗ്രന്ഥാലയത്തില്‍ വിവിധ പരിപാടികള്‍ നടന്നു. പുസ്തകശേഖരണം ഇഖ്ബാല്‍ മൊഗ്രാലില്‍നിന്ന് ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങി സിദ്ദിഖ് അലി മൊഗ്രാല്‍ ഉദ്ഘാടനംചെയ്തു. പുതിയ അംഗത്വവിതരണം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സര്‍ഗാത്മക രചനാ ശില്പശാല നടത്താന്‍ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: ശിഹാബ് മൊഗ്രാല്‍ (ചെയ.), റാഷിദ് മൊഗ്രാല്‍ (കണ്.), പി.എ.ആഷിഫ് (ഖജാ.).
ഗ്രന്ഥശാലാ വാര്‍ഷികാഘോഷം അന്‍സാര്‍ ശെറൂല്‍ ഉദ്ഘാടനംചെയ്തു. നിസാര്‍ പെര്‍വാട് അധ്യക്ഷതവഹിച്ചു. ശിഹാബ്, മാഹിന്‍, കെ.എം.ഇബ്രാഹിം, ഫവാസ്, റാഷിദ്, സിദ്ദിഖ് റഹ്മാന് എന്നിവര്‍ സംസാരിച്ചു.