പോളിടെക്നിക്: നാലാംഘട്ട കൗണ്‍സലിങ് 16-ന്
Posted on: 15 Sep 2015
കാസര്‍കോട്: കാസര്‍കോട് (പെരിയ), കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ പോളിടെക്നിക് കോളേജുകളില്‍ റഗുലര്‍ ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള എട്ട് സീറ്റുകളിലേക്ക് പ്രവേശന കൗണ്‍സലിങ് സപ്തംബര്‍ 16-ന് പെരിയയിലുള്ള കാസര്‍കോട് ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും.
രാവിലെ 8.30 മുതല്‍ 10.30 വരെയാണ് റജിസ്ട്രേഷന്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താത്പര്യമുള്ള മുഴുവന്‍ വിദ്യാര്‍ഥികളും രക്ഷിതാവിനോടൊപ്പം എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത ഫീസും സഹിതം (ഫീസാനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ 3500/- രൂപയും ഫീസാനുകൂല്യത്തിന് അര്‍ഹതയില്ലാത്തവര്‍ 6500/- രൂപയും സഹിതം കൗണ്‍സലിങ്ങില്‍ പങ്കെടുക്കണം. ഇതിനകം വിവിധ പോളിടെക്നിക് കോളേജുകളില്‍ പ്രവേശനംനേടിയ വിദ്യാര്‍ത്ഥികള്‍ ബ്രാഞ്ച് മാറ്റമോ സ്ഥാപനമാറ്റമോ ആഗ്രഹിക്കുന്നുവെങ്കില്‍ അഡ്മിഷന് സ്ലിപ്പ്, ഫീ രശീത് എന്നിവസഹിതം കൗണ്‍സലിങ്ങില്‍ പങ്കെടുക്കണം. സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷ പാസായവര്‍ നിശ്ചിതഫോറത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റും ഹാജരാക്കണം.
ഫോണ്‍:04672 234020, 2203110, 2211400 .