പുസ്തക ചര്‍ച്ച നടത്തി
Posted on: 14 Sep 2015
പിലിക്കോട്: ഗ്രന്ഥശാല വാരാചരണ ഭാഗമായി സി.ആര്.സി. പടുവളം പെരുമാള്‍ മുരുകന്റെ 'അര്ധനാരീശ്വരന്' പുസ്തക ചര്‍ച്ച നടത്തി. കവി പി.എന്‍.ഗോപീകൃഷ്ണന് വിഷയം അവതരിപ്പിച്ചു. പി.കെ.കുഞ്ഞികൃഷ്ണന് അടിയോടി അധ്യക്ഷതവഹിച്ചു. പി.സി.ബാലചന്ദ്രന്, എ.കെ.രാഘവന്, സി.കൃഷ്ണന് നായര്‍, കെ.രതീഷ്കുമാര്‍, പി.വി.പ്രഭാകരന്‍എന്നിവര്‍ സംസാരിച്ചു.
നാഗപ്രതിഷ്ഠാദിനം
ചെറുവത്തൂര്‍: ചെറുവത്തൂര്‍ കൊവ്വല്‍ കടവത്ത്, കൊക്കോട്ട്, താത്തല് ഒട്ടുതറവാട് നാഗപ്രതിഷ്ഠാദിനം 14-ന് രാവിലെ എട്ടുമുതല്‍ 12 വരെ നടക്കും.