സ്ത്രീ കൂട്ടായ്മയില്‍ വെള്ളരിക്കൃഷി
Posted on: 14 Sep 2015
പൊയിനാച്ചി: ഒരേക്കര്‍ തരിശ്ഭൂമിയില്‍ വെള്ളരിക്കൃഷി ചെയ്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മികച്ച വിളവെടുപ്പ്.
തരിശ്ഭൂമി വികസന പദ്ധതിയില്‍പ്പെടുത്തി പൊന്നാറ്റടുക്കം മണ്ടലിപ്പാറയിലാണ് കൃഷിയിറക്കിയത്.
വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്തംഗം ഉണ്ണിക്കൃഷ്ണന് പൊയിനാച്ചി ഉദ്ഘാടനം ചെയ്തു. രാജന് കെ.പൊയിനാച്ചി, ഇന്ദിര സുരേഷ്ബാബു, മീനാക്ഷിയമ്മ, ചെറിയോള്, എം.സുനിത, ടി.ലീലാവതി, എം.മാധവി, പി.ചിത്രലേഖ, ബി.ശീലാവതി എന്നിവര്‍ സംസാരിച്ചു.