പ്രാഥമിക സഹകരണസംഘങ്ങളിലും അവധി ബാധകമാക്കണം

Posted on: 14 Sep 2015മുള്ളേരിയ: റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമുള്ള രണ്ടും നാലും ശനിയാഴ്ചകളിലെ അവധികള്‍ പ്രാഥമിക സഹകരണസംഘങ്ങളിലും നടപ്പാക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാറഡുക്ക മേഖലാ കമ്മിറ്റി രൂപവത്കരണ യോഗം ആവശ്യപ്പെട്ടു.
പ്രാഥമിക സംഘങ്ങളില്‍ നിയമാനുസൃതം സൂക്ഷിക്കാന്‍ അനുവദനീയമായതിനെക്കാള്‍ കൂടുതലായി വരാവുന്ന തുക പ്രസ്തുതദിവസങ്ങളില്‍ ജില്ലാ ബാങ്കുകള്‍ക്ക് അവധിയായതിനാല്‍ നിക്ഷേപിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും യോഗം ചൂണ്ടിക്കാട്ടി. കാറഡുക്ക മേഖലാ കമ്മിറ്റി രൂപവത്കരണ യോഗം സഹകാര്‍ ഭാരതി കേന്ദ്ര കമ്മിറ്റി അംഗം ഐത്തപ്പ മൗവ്വാര്‍ ഉദ്ഘാടനം ചെയ്തു. ഇ.രുദ്രകുമാരി അധ്യക്ഷത വഹിച്ചു. പി.കെ.വിനോദ്കുമാര്‍, പി.കെ.പ്രകാശ്കുമാര്‍, കുഞ്ഞമ്പു മേലത്ത്, എം.കെ.രാഘവന്‍, പി.വിലാസിനി, ശ്രീധരന്‍ അയ്യര്‍ക്കാട്ട്, ടി.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ബി.ശ്രീരാമ (പ്രസി.), കെ.എ.അബ്ദുള്‍ബഷീര്‍ (വൈ. പ്രസി.), ടി.ഭാസ്‌കരന്‍ (സെക്ര.), കെ.പ്രസാദ് (ജോ. സെക്ര.), ബി.എച്ച്.രാഘവ (ട്രഷ.). വനിതാഫോറം: പി.ശ്രീജ (പ്രസി.), എം.ദിവ്യശ്രീ (സെക്ര.).

More Citizen News - Kasargod