യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം: സന്ദേശ വിളംബരയാത്ര ഇന്ന് പ്രയാണം തുടങ്ങും

Posted on: 14 Sep 2015



നീലേശ്വരം: കോട്ടയത്ത് നടക്കുന്ന യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ഉത്തരമേഖലാ സന്ദേശവിളംബരയാത്ര 14-ന് നീലേശ്വരത്തുനിന്ന് പ്രയാണം തുടങ്ങും. തിങ്കളാഴ്ച വൈകിട്ട് നാലിന് തളിയില്‍ നീലകണ്‌ഠേശ്വരക്ഷേത്ര പരിസരത്തുനിന്ന് തുടങ്ങുന്ന വിളംബരയാത്ര നീലേശ്വരം നഗരസഭാധ്യക്ഷ വി.ഗൗരി ഉദ്ഘാടനംചെയ്യും. ക്ഷേമസഭ സംസ്ഥാന രജിസ്ട്രാറും സംഘാടകസമിതി ചെയര്‍മാനുമായ വി.എന്‍.വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി മധു അരീക്കര മുഖ്യപ്രഭാഷണം നടത്തും. തളിയില്‍ നീലകണ്‌ഠേശ്വരക്ഷേത്രം മേല്‍ശാന്തി ശ്രീധരന്‍ ഹേരൂരായന്‍ ദീപപ്രോജ്ജ്വലനം നടത്തും. യുവജനസഭ സംസ്ഥാന പ്രസിഡന്റ് സുദീപ് മുണ്ഡാരപ്പള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിളംബരയാത്ര കോട്ടയത്ത് സമാപിക്കും.

More Citizen News - Kasargod