കാന്‍സര്‍ തുടര്‍ച്ചികിത്സാ ക്യാമ്പ് 17-ന്
Posted on: 14 Sep 2015
കണ്ണൂര്‍: ജില്ലാ ആസ്പത്രിയും ഐ.ആര്.പി.സി. മട്ടന്നൂര്‍ സോണല്‍ കമ്മിറ്റിയും ചേര്‍ന്ന് 17-ന് മട്ടന്നൂരില്‍ കാന്‍സര്‍ തുടര്‍ച്ചികിത്സാ ക്യാമ്പ് നടത്തും. പി.പി.ഗോവിന്ദന്സ്മാരക ഹാളില്‍ രാവിലെ പത്തിന് ലഫ്. ജനറല്‍ വിനോദ് നായനാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ നഗരസഭ, തില്ലങ്കേരി, കീഴല്ലൂര്‍, കൂടാളി പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9947196601.