അറബിക് സര്‍വകലാശാല ഉടന്‍ യാഥാര്‍ഥ്യമാക്കണം -എസ്.എസ്.എഫ്.

Posted on: 14 Sep 2015



കുമ്പള: അറബിക് സര്‍വകലാശാല ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് എസ്.എസ്.എഫ്. യൂണിറ്റ് സമ്മേളനങ്ങളുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ ഉദ്ഘാടനംചെയ്തു. മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷതവഹിച്ചു. അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, കെ.എം.കളത്തൂര്‍, ഹാമിദ് അന്‍വര്‍ സഖാഫി, മുഹ്യുദ്ദീന്‍ സഖാഫി കൊടിയമ്മ, ഇല്യാസ് സഖാഫി, സാബിത് മുഗു, തസ്ലീം കുന്നില്‍, ശംസീര്‍ സൈനി, സുബൈര്‍ ബാഡൂര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod