പ്രതിഷേധിച്ചു

Posted on: 13 Sep 2015



നീലേശ്വരം: ഹയര്‍ സെക്കന്‍ഡറിയിലെ വകുപ്പുതല പരിപാടികള്‍ അലങ്കോലപ്പെടുത്തുന്ന ചില അധ്യാപകസംഘടനയുടെ നടപടിയില്‍ എച്ച്.എസ്.എസ്.ടി.എ. ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പ്രിന്‍സിപ്പല്‍മാരെ ഡ്രോയിങ് ആന്‍ഡ് ഡിസ്േബഴ്‌സിങ് ഓഫീസറാക്കി മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും ശമ്പളം പിന്‍വലിക്കാനുള്ള അധികാരംനല്കാനുള്ള നീക്കം ജോലിഭാരംകൊണ്ട് വീര്‍പ്പുമുട്ടുന്ന പ്രിന്‍സിപ്പല്‍മാര്‍ക്ക് ദുസ്സഹമാണ്. അതുകൊണ്ട് ഈനീക്കത്തില്‍നിന്ന് പിന്മാറണം -യോഗം ആവശ്യപ്പെട്ടു. പി.ശശിധരന്‍ അധ്യക്ഷതവഹിച്ചു. എം.രാധാകൃഷ്ണന്‍, എം.ഗോവിന്ദസോജി ചാക്കോ, എ.വി.രൂപേഷ്, ജില്ലാ സെക്രട്ടറി എന്‍.സദാശിവന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod