തെറ്റുതിരുത്തല്‍ പ്രക്രിയ ലഘൂകരിക്കണം

Posted on: 13 Sep 2015



കാഞ്ഞങ്ങാട്: പുതിയ റേഷന്‍ കാര്‍ഡുകളില്‍ കടന്നുകൂടിയ തെറ്റുകള്‍ പരിഹരിക്കേണ്ട നടപടികള്‍ ലഘൂകരിക്കണമെന്ന് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ ജല്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
ജില്ലാ വൈസ് പ്രസിഡന്റ് പി.എം. അബ്രഹാം അധ്യക്ഷത വഹിച്ചു. വി.കൃഷ്ണന്‍, പി.സി.സുരേന്ദ്രന്‍ നായര്‍, ടി.കരുണാകരന്‍, പി.ടി. ബാലകൃഷ്ണന്‍, പലേരി പദ്മനാഭന്‍, ശ്രീധരന്‍മാടായി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod