കുഡ്ലു ബാങ്ക് കവര്‍ച്ച; മുസ്ലിം ലീഗ് മാര്‍ച്ച് നടത്തി
Posted on: 13 Sep 2015
എരിയാല്‍: കുഡ്ലു സഹകരണബാങ്കിലെ കവര്‍ച്ചക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും നഷ്ടംനേരിട്ട ഇടപാടുകാര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് എരിയാല്‍ മേഖലാ മുസ്ലിം ലീഗ് കമ്മിറ്റി ബാങ്കിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. മണ്ഡലം മുസ്ലിം ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍ അധ്യക്ഷതവഹിച്ചു. കെ.ബി.കുഞ്ഞാമു, എ.അബ്ദുള്‍റഹ്മാന്‍, പി.എം.മുനീര്‍ ഹാജി, ഗഫൂര്‍ ചേരങ്കൈ, കെ.ബി.നിസാര്‍, മഹമൂദ് കുളങ്കര, മുജീബ് കമ്പാര്‍, എ.കെ.ഷാഫി, കെ.എസ്.മുഹമ്മദ് കുഞ്ഞി, റഫീഖ് കോട്ടക്കുന്ന്, കെ.എ.അബ്ദുല്ല, കെ.ബി.മുനീര്‍ എന്നിവര്‍ സംസാരിച്ചു.