തൊഴിലുറപ്പ് പദ്ധതി രാഷ്ട്രീയവത്കരിക്കുന്നതായി പരാതി
Posted on: 13 Sep 2015
വലിയപറമ്പ്: വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തൊഴിലുറപ്പ് പദ്ധതിയില്‍ രാഷ്ട്രീയവിവേചനം കാട്ടുന്നതായി ബി.ജെ.പി. ഇടയിലക്കാട് ബൂത്ത് കണ്വെന്ഷന് പരാതിപ്പെട്ടു.
ഇതര രാഷ്ട്രീയപാര്‍ട്ടി അനുഭാവികളെ ഒഴിവാക്കി സി.പി.എം. രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. പി.വി.പത്മേഷ് അധ്യക്ഷനായിരുന്നു. ടി.കെ.ബാലകൃഷ്ണന്, ടി.വി.ഷിബിന്‍ എന്നിവര്‍ സംസാരിച്ചു.