പട്ടികവര്‍ഗത്തിന്റെ ട്യൂഷന് ഫീ ഒഴിവാക്കും
Posted on: 13 Sep 2015
മുന്നാട്: മുന്നാട് പീപ്പിള്‍സ് സഹ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഈ അധ്യയനവര്‍ഷം കോളേജില്ചേര്ന്ന മുഴുവന്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെയും ട്യൂഷന്‍ഫീസ് സൗജന്യമാക്കിയതായി സൊസൈറ്റി പ്രസിഡന്റ് പി.രാഘവന് പറഞ്ഞു. പി.ടി.എ. യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി.എ. പ്രസിഡന്റ് കെ.വി.ഭാസ്കരന് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദപരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ഉദുമയിലെ ആര്.ശ്രീരഞ്ജിനിയെയും മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റ് പരീക്ഷയില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയ കോളേജിലെ കെ.ശ്രീരാജ്, സ്വാതി മോഹന്‍, കെ.ബൈജു എന്നിവര്‍ക്ക് പി.രാഘവന് ഉപഹാരം സമ്മാനിച്ചു.
കോളേജിലെ കലാ-കായികപ്രതിഭകള്‍ക്കും ഉപഹാരം നല്കി.
എം.വിനോദ്കുമാര്‍ സ്വാഗതവും കെ.വി.സജിത് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ടി.പി.അശോക്കുമാര് (പ്രസി.), എ.കെ.നിഷ (സെക്ര.), ചന്ദ്രന് തോലിയാട്ട് (വൈ. പ്രസി.), കെ.വി.സജിത് (ജോ. സെക്ര.).