യുവാവിന് മര്‍ദനമേറ്റു
Posted on: 13 Sep 2015
മഞ്ചേശ്വരം: മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ ഒരുസംഘം വിദ്യാര്‍ഥികള്‍ യുവാവിനെ തടഞ്ഞുവെച്ച് മര്‍ദിച്ചതായി പരാതി. ഉപ്പള പ്രതാപ് നഗറിലെ അനില്‍കുമാറി(18)നാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം ഇതേ സ്ഥലത്ത് ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് കരുതുന്നു. മംഗലാപുരത്തേക്കും തിരിച്ചുമുള്ള ട്രെയിനുകളില്‍ അക്രമം പതിവാണ്. മുമ്പ് പോലീസ് പരിശോധന കര്‍ശനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പരിശോധന നിലച്ചിരിക്കുകയാണ്. ഇത് അക്രമങ്ങള്‍ പെരുകാന്‍ കാരണമാകുന്നു.