ഹൗസ്‌ബോട്ട് ജീവനക്കാര്‍ക്ക് അപകടരക്ഷാ പരിശീലനം

Posted on: 13 Sep 2015



നീലേശ്വരം: ജില്ലയിലെ ഹൗസ്‌ബോട്ട് ജീവനക്കാര്‍ക്ക് ഹൗസ്‌ബോട്ടില്‍ അപകടസുരക്ഷാ പരിശീലനം നല്കി. ജില്ലയിലെ ഹൗസ്‌ബോട്ട് വിനോദസഞ്ചാര കേന്ദ്രമായ നീലേശ്വരം കോട്ടപ്പുറത്താണ് പരിശീലനം നടന്നത്. ജില്ലാ ഹൗസ്‌ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ തീരദേശ പോലീസാണ് പരിശീലനം നല്കിയത്. കോട്ടപ്പുറത്ത് പതിനൊന്നോളം ഹൗസ്‌ബോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. നാല്പതോളം ജീവനക്കാര്‍ പങ്കെടുത്തു.
കാസര്‍കോട് തീരദേശ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ.സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. കെ.വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. എ.എസ്.ഐ. പ്രദീപ്കുമാര്‍, ലീഡിങ് ഫയര്‍മാന്‍ രമേഷ്, ഫയര്‍മാന്‍ പ്രദീഷ് എന്നിവര്‍ ക്ലാസെടുത്തു. വി.വി.രാജേഷ്, ബിജുരാഘവന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod