കുരുമുളക് കൃഷി വ്യാപിക്കാന്‍ ഗ്രാമാഭിവൃദ്ധി യോജന
Posted on: 13 Sep 2015
മുള്ളേരിയ: ബെള്ളൂര്‍ പഞ്ചായത്തില്‍ കുരുമുളക് ഉത്പാദനം കൂട്ടാനുള്ള പദ്ധതി തുടങ്ങി. ധര്‍മസ്ഥല ഗ്രാമാഭിവൃദ്ധിയോജനയാണ് കര്‍ഷകരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. ബെള്ളൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കൃഷിക്കാര്‍ക്ക് പരിശീലനം നല്കി. മുള്ളന്കൊച്ചി ഗോവിന്ദ ഭട്ട് ഉദ്ഘാടനം ചെയ്തു. മുല്ല, വാഴ, കവുങ്ങ്, കൊക്കോ എന്നിവയുടെ തൈകള്‍ വിതരണം ചെയ്തു. 200 കര്‍ഷകര്‍ക്ക് തേനീച്ച പെട്ടികളും നല്കി. ജൈവകൃഷിയെ കുറിച്ച് ഡോ. ജി.എസ്. ഗൗഡ ക്ലാസെടുത്തു. കര്‍ഷകര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനവും ഒരുക്കും. ബെള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ.കുശലന്, ധര്‍മസ്ഥല ഗ്രാമാഭിവൃദ്ധി യോജന പ്രോജക്ട് ഡയറക്ടര്‍ സന്ധ്യ വി. ഷെട്ടി, സുബ്രഹ്മണ്യ ഭട്ട്, ശ്രീപതി കടമ്പളിത്തായ, ശ്രീധരന്, ഡോ. മോഹന്‍ദാസ്, ഗംഗാധര റാവു, നാരായണ പാട്ടാളി, ബിനോയി തുടങ്ങിയവര്‍ സംസാരിച്ചു.