സംഘാടക സമിതി

Posted on: 13 Sep 2015



ഉദിനൂര്‍: ഉദിനൂര്‍ ഇ.എം.എസ്. പഠനകേന്ദ്രം ദശവാര്‍ഷികാഘോഷം സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തും. സേവന കേന്ദ്രം ഉദ്ഘാടനം, കലാജാഥ, വനിതാസംഗമം, ബാലോത്സവം, അവയവദാന ബോധവത്കരണം, ജൈവകൃഷി പരിപോഷണം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
സംഘാടക സമിതി രൂപവത്കരണ യോഗം പടന്ന ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. സുബൈദ ഉദ്ഘാടനം ചെയ്തു. കെ.പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി. സുരേഷ് കുമാര്‍, ഒ.കെ. രമേശന്‍, കെ. രാജന്‍, സി.എം. വിനയചന്ദ്രന്‍, കെ.വി. ഗോപാലന്‍, പി.കെ. ഇന്ദിര എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ. രാജന്‍ (ചെയര്‍മാന്‍), കെ.പി. കൃഷ്ണന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), പി. സുരേഷ് കുമാര്‍ (ജന.കണ്‍.).

More Citizen News - Kasargod