തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകീറി
Posted on: 13 Sep 2015
തൃക്കരിപ്പൂര്‍: ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. തൃക്കരിപ്പൂര്‍ ഇയ്യക്കാട് ക്ഷേത്രപരിസരത്തെ ക്ഷീരകര്ഷകന് രവീന്ദ്രവാര്യരുടെ മേയാന്‍ കെട്ടിയിരുന്ന ആടുകളില്‍ ഒന്നിനെ കടിച്ചുകൊല്ലുകയും രണ്ടെണ്ണത്തെ കടിച്ചുപരിക്കേല്പിക്കുകയും ചെയ്തു.
കൊയോങ്കര, കാപ്പില്‍ ഭാഗങ്ങളിലും കര്‍ഷകര്‍ ഭീതിയിലാണ്. വീട്ടുമുറ്റത്ത്ുപോലും ആടുകളെ കെട്ടിയിടാന്കഴിയാത്ത ആശങ്കയിലാണ് ഇവര്‍. ഇന്നലെ മാത്രം രണ്ട് ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. കാപ്പിലെ നങ്ങാരത്ത് നബീസ, എം.മുഹമ്മദ് അഷ്റഫ് എന്നിവരുടെ വീട്ട്വളപ്പുകളില് കെട്ടിയ ആടുകളെയാണ് ആക്രമിച്ചത്. കഴുത്തിലും പുറത്തുമായാണ് രണ്ട് ആടുകള്‍ക്കും കടിയേറ്റത്. ഉടന്‍ തൃക്കരിപ്പൂര്‍ മൃഗാസ്പത്രിയില്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ കെ.രാമചന്ദ്രന്റെ നേതൃത്വത്തില്‍ ചികിത്സനല്കിയതിനാല് ജീവന് തിരിച്ചുകിട്ടി. കൂടിന് വെളിയില്‍ ആടുകളെ കെട്ടാനാവാത്ത അവസ്ഥയാണെന്നാണ് കര്‍ഷകര്‍.