സ്വീകരണം നല്കി

Posted on: 13 Sep 2015



കാഞ്ഞങ്ങാട്: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് അരയി ഗവ. യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന് അരയി ജമാഅത്ത് കമ്മിറ്റി സ്വീകരണം നല്കി. അരയി ജമാഅത്ത് ആന്‍ഡ് നൂറുല്‍ ഇസ്ലാം മദ്രസാ ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തീബ് അഷറഫ് ഫൈസി ഉപഹാരം നല്കി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബി.കെ.യൂസഫ് ഹാജി അധ്യക്ഷതവഹിച്ചു. ജലീല്‍ കാര്‍ത്തിക, സെമീര്‍ വട്ടത്തോട് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod