ആധാരമെഴുത്തുകാരുടെ യൂണിറ്റ് സമ്മേളനം

Posted on: 13 Sep 2015



കാഞ്ഞങ്ങാട്: ആധാരമെഴുത്ത് അസോസിയേഷന്‍ ഹൊസ്ദുര്‍ഗ് യൂണിറ്റ് സമ്മേളനം നഗരസഭ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറൊടി ഉദ്ഘാടനം ചെയ്തു. 10 വര്‍ഷം പൂര്‍ത്തിയായി സ്‌ക്രൈബ് ലൈസന്‍സിക്ക് തയ്യാറാക്കല്‍ ലൈസന്‍സ് നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് പി.മോഹന്‍ദാസ് അധ്യക്ഷതവഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ കെ.രവീന്ദ്രന്‍, സി.കെ.വത്സലന്‍, സി.ശ്യാമള, അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ഉണ്ണിക്കൃഷ്ണന്‍, വി.മാധവന്‍നായര്‍, സുനില്‍കുമാര്‍ കൊട്ടറ തുടങ്ങിയവര്‍ സംസാരിച്ചു

More Citizen News - Kasargod