ഇ-സാക്ഷരതാ പരിശീലനവുമായി ജേസീസ് പ്രവര്‍ത്തകര്‍

Posted on: 13 Sep 2015തൃക്കരിപ്പൂര്‍: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഇ-സാക്ഷരതാ പരിശീലനവുമായി ജേസീസ് പ്രവര്‍ത്തകര്‍. മാഹി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ജേസീസ് സോണ്‍-19ന്റെ നേതൃത്വത്തിലാണ് കമ്പ്യൂട്ടര്‍, ഐ.ടി. പരിശീലനത്തിന് തുടക്കംകുറിച്ചത്. ഇ-മെയില്‍, വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങിയ നവീന ഐ.ടി. സൗകര്യങ്ങള്‍ ഗ്രാമങ്ങളിലെ കുടുംബശ്രീ പ്രവര്‍ത്തകരില്‍ പ്രായഭേദമെന്യേ പരിശീലിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വടക്കേകൊവ്വല്‍ ഗ്രാമത്തില്‍ നടന്ന സോണല്‍തല ഉദ്ഘാടനം ജേസീസ് സോണ്‍ പ്രസിഡന്റ് കെ.കെ.സതീഷ്‌കുമാര്‍ നിര്‍വഹിച്ചു. സോണ്‍ പ്രോഗ്രാം ചെയര്‍മാന്‍ സജിത്ത് പലേരി അധ്യക്ഷനായിരുന്നു. സോണ്‍ വൈസ് പ്രസിഡന്റ് എം.മനേഷ്‌കുമാര്‍, ചാപ്റ്റര്‍ പ്രസിഡന്റ് കെ.ശശി, തൃക്കരിപ്പൂര്‍ ടൗണ്‍ ജേസീസ് പ്രസിഡന്റ് വി.എം.രഞ്ജിത്ത്, കുടുംബശ്രീ എ.ഡി.എസ്. സെക്രട്ടറി കെ. ആശ, സുജയ പ്രഭാകരന്‍, ടി.പി.രമണി, വനിതാ ജേസീ ചെയര്‍പേഴ്‌സണ്‍ അനഘ രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
വരുംദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരം പരിശീലനപരിപാടികള്‍ തുടര്‍ന്നും നടക്കുമെന്ന് ജേസീസ് ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9447394659.

More Citizen News - Kasargod