ഹോസ്റ്റല്‍ ഉടന്‍ തുറന്നുകൊടുക്കണം

Posted on: 13 Sep 2015



കാസര്‍കോട്: ഗവ. കോളേജില്‍ നിര്‍മിച്ച പി.ജി. വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഉടന്‍ തുറന്നുകൊടുക്കണമെന്ന് 'മാതൃകം' കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ബി.ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ ഖദീജത്ത് സുഹൈല, മീരചന്ദ്രന്‍, ബി വൈശാഖ്, സുഭാഷ് പാടി, പി.അഞ്ജലി, ഷബീര്‍ കല്ലങ്കൈ, അഹമ്മദ് അഫ്‌സല്‍, രഞ്ജിത്ത്, നിതീഷ് എന്നിവര്‍ സംസാരിച്ചു
ഭാരവാഹികള്‍: ബി ശ്രീലക്ഷ്മി( കണ്‍) എം.ബി അഞ്ജലി, ഇ.പിശ്രീജന്യ, ജി.ഗായത്രി (ജോ.കണ്‍)

More Citizen News - Kasargod