ലഹരി ഉപയോഗത്തിനെതിരെ എസ്.എഫ്.ഐ.യുടെ ഒപ്പുശേഖരണം

Posted on: 13 Sep 2015





കാസര്‍കോട്:
വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ എസ്.എഫ്.ഐ. കാമ്പസുകളില്‍ ഒപ്പു ശേഖരിച്ചു. ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ ജില്ലാ പ്രസിഡന്റ് ബി. വൈശാഖ് നിര്‍വഹിച്ചു. ബി.അബീബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി സുഭാഷ് പാടി, അഹമ്മദ് അഫ്‌സല്‍, ഷബീര്‍ കല്ലങ്കൈ എന്നിവര്‍ സംസാരിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ നടന്ന ഒപ്പുശേഖരണം ബി.വൈശാഖ് ഉദ്ഘാടനം ചെയ്തു. കെ.ലിനിഷ അധ്യക്ഷത വഹിച്ചു. സുഭാഷ് പാടി, മുഹമ്മദ് അനീസ്, ഷംസീറ, അഭിത്ത് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod