'ഹൃദയപക്ഷം' 13-ന് തുടങ്ങും

Posted on: 13 Sep 2015



മുള്ളേരിയ: ഗാഡിഗുഡ്ഡയിലെ 'ഹൃദയപക്ഷം' പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി 13-ന് നാലുമണിക്ക് കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി അധ്യക്ഷയാകും. കിടപ്പിലായ രോഗികളെ പരിചരിക്കുക, ചികിത്സാ സാമ്പത്തിക സഹായം, രക്തദാനം, അവയവദാനം എന്നിവ സൊസൈറ്റിയുടെ ലക്ഷ്യങ്ങളാണ്. പരിപാടിയില്‍ വെച്ച് സൊസൈറ്റിയംഗങ്ങളുടെ അവയവദാന സമ്മതപത്രം സി.പി.എം. ഏരിയ സെക്രട്ടറി സിജിമാത്യു ഡോ. ബൈജു കുണ്ടിലിലെ ഏല്പിക്കും. ലോഗോ പ്രകാശനം, രക്തദാന ഡയറക്ടറി പ്രകാശനം, സാമൂഹ്യ - ആരോഗ്യ രംഗത്തെ പ്രമുഖരെ ആദരിക്കല്‍ എന്നിവ സംഘടിപ്പിക്കും.

More Citizen News - Kasargod