കിസാന്‍സഭ സമ്മേളനം
Posted on: 13 Sep 2015
കാഞ്ഞങ്ങാട്: തേങ്ങ, റബ്ബര്‍ തുടങ്ങിയ കാര്ഷിേകാത്പന്നങ്ങള്ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് കിസാന്‍സഭ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മേക്കാട്ട് നടന്ന സമ്മേളനം സംസ്ഥാന ഖജാന്‍ജി എ.പ്രദീപന് ഉദ്ഘാടനം ചെയ്തു. സി.കെ.കുഞ്ഞിരാമന് പതാക ഉയര്‍ത്തി. കെ.ബാലകൃഷ്ണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ബങ്കളം കുഞ്ഞിക്കൃഷ്ണന്, എ.ദാമോദരന്‍, എന്‍.ബാലകൃഷ്ണന്, എന്‍.യമുന തുടങ്ങിയവര്‍ പ്രസംഗിച്ചു.