മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള അവാര്‍ഡ് രണ്ടാംതവണയും ഈസ്റ്റ് എളേരിയിലേക്ക്
Posted on: 13 Sep 2015
ചിറ്റാരിക്കാല്‍: മികച്ച ആരോഗ്യകേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ആരോഗ്യകേരളം ജില്ലാതല പുരസ്കാരത്തിന് ഈസ്റ്റ് എളേരി വീണ്ടും അര്‍ഹമായി. തുടര്‍ച്ചയായി രണ്ടാംതവണയാണ് ഈസ്റ്റ് എളേരിക്ക് ഈ അംഗീകാരം ലഭിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് അവാര്‍ഡ് തുക. 18-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്തധികൃതരും ആരോഗ്യപ്രവര്ത്തകരുംചേര്ന്ന് അവാര്‍ഡ് ഏറ്റുവാങ്ങും.
കഴിഞ്ഞവര്‍ഷത്തെ അവാര്‍ഡുതുകയായ അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രതിരോധകുത്തിവെയ്പിനുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കുമ്പോഴാണ് ഇത്തവണയും അവാര്‍ഡ് ലഭിച്ചത്.