മത്സ്യസമൃദ്ധി രണ്ടാംഘട്ട ഉദ്ഘാടനം
Posted on: 12 Sep 2015
കാസര്‍കോട്: ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന മത്സ്യസമൃദ്ധി രണ്ടാംഘട്ട പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി.ബി. അബ്ദുള്‍ റസാഖ് എം.എല്‍.എ. നിര്‍വഹിച്ചു. കുമ്പള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.പി.എ. താഹിറ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മഞ്ചുനാഥ ആള്‍വ, യൂസഫ് ഉള്‍വാര്‍, എം.പി. നസീമ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.പത്മനാഭന്, കെ.വനജ എന്നിവര്‍ സംസാരിച്ചു. കെ.വി. സുരേന്ദ്രന്, എം. രാജന്, എ.വി. ശോഭ എന്നിവര്‍ മത്സ്യകൃഷി വികസനസാധ്യതകളെക്കുറിച്ച് ക്ലാസെടുത്തു.