റോഡ് ഉദ്ഘാടനം 14ന്

Posted on: 12 Sep 2015കാസര്‍കോട്: പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച മൂന്ന് റോഡുകള്‍ 14-ന് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. എന്‍ഡോസള്‍ഫാന്‍ പ്രത്യേക പദ്ധതി പ്രകാരം മുളിയാര്‍ ഗ്രാമപ്പഞ്ചായത്തില്‍ പണി പൂര്‍ത്തിയാക്കിയ മഞ്ചക്കല്‍-ബെള്ളിപ്പാടി റോഡ്, മൂലടുക്കം-എന്‍ജിനീയറിങ് കോളേജ് റോഡ്, കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്തിലെ പടുപ്പ്- കാവുങ്കാല്‍ റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.

More Citizen News - Kasargod