സംവാദം നടത്തി

Posted on: 12 Sep 2015



മുന്നാട്: വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ദിനത്തിന്റെ ഓര്‍മ പുതുക്കി മുന്നാട് പീപ്പിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ സംവാദം നടത്തി. ഭീകരവാദവും വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക മുരടിപ്പും എന്ന വിഷയത്തിലാണ് സംവാദം നടത്തിയത്. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി മൗന പ്രാര്‍ഥന നടത്തി. അധ്യാപകരും വിദ്യാര്‍ഥികളും ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു.
റോബിന്‍ ജോസ്, കെ.ബി.രമ്യ, എം.ധന്യ, ആര്‍.രാജിഷ, കെ.തുളസി, എ.അഞ്ചു, കെ.ചന്ദന, പി.നിധിന്‍, ഗോകുല്‍, അഭിലാഷ്, എം.അര്‍ച്ചന എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. സജിത്കുമാര്‍ മോഡറേറ്റര്‍ ആയി.

More Citizen News - Kasargod