നോവല്‍ ചര്‍ച്ച
Posted on: 12 Sep 2015
തൃക്കരിപ്പൂര്‍: ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ മുഹമ്മദ് അബ്ദുറഹ്മാന് സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലായം കെ.ആര്.മീരയുടെ 'ആരാച്ചാര്‍' നോവല്‍ ചര്‍ച്ചനടത്തി. പി.രാഘവന് അധ്യക്ഷനായിരുന്നു. ഇ.ചന്ദ്രന് മോഡറേറ്ററായിരുന്നു. ഇ.വി.രാജേഷ്, പി.രാജേന്ദ്രന്, കെ.വി.ദീപ, കെ.സജീവ്കുമാര്‍, വി.മുരളീധരന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി.രാജേഷ് സ്വാഗതവും വി.പവിത്രന് നന്ദിയും പറഞ്ഞു.