അറബി സര്‍വകലാശാല വേണം
Posted on: 12 Sep 2015
മഞ്ചേശ്വരം: അറബി സര്‍വകലാശാല യഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമിയിലെ 200-ലേറെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാര്‍ഡ് അയച്ചു. യു.ഡി.എഫ്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യപ്പെട്ടതും കാലങ്ങളായി ആവശ്യപ്പെടുന്നതുമായ അറബി സര്‍വകലാശാല യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഹസന് അദ്നാന്, ജാബിര്‍ കയ്യാര്‍, മൊയ്തീന്‍കുഞ്ഞി, നൗഷാദ് എന്നിവര്‍ നേതൃത്വം നല്കി.