ഗാന്ധിജിയുടെ പ്രതിമ അനാവരണം ചെയ്തു

Posted on: 12 Sep 2015



ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ നിര്‍മിച്ച ഗാന്ധിജിയുടെ പ്രതിമ കേരള ഗാന്ധി സ്മാരകനിധി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍ അനാവരണം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്രാമപ്പഞ്ചായത്ത് കാര്യാലയമായ ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നില്‍ ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമയാണ് നിര്‍മിച്ചത്. സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍.കണ്ണന്‍, ശില്പി ചിത്രന്‍ കുഞ്ഞിമംഗലം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കല്‍, ജനപ്രതിനിധികള്‍ മുതലായവര്‍ പങ്കെടുത്തു.

More Citizen News - Kasargod