മിഷന്‍ ഇന്ദ്രധനുഷ് ക്യാമ്പയിന്‍ നാളെ മുതല്‍

Posted on: 12 Sep 2015



കാസര്‍കോട്: കേരള-ലക്ഷ്വദ്വീപ് മേഖല മിഷന്‍ കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം ഇന്ദ്രധനുഷ് ക്യാമ്പയിന്‍ ഞായറാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച വരെ കാറഡുക്ക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് പരിപാടി. സമീപത്തെ വിവിധ ഗ്രാമപ്രദേശങ്ങളിലാണ് ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ജീവിതശൈലീ രോഗങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍, ആരോഗ്യ ക്യാമ്പയിന്‍ എന്നിവ നടത്തും. യക്ഷഗാനവും കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. ചൊവ്വാഴ്ച രാവിലെ 10-ന് വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ ക്യാമ്പയിന്‍ സമാപിക്കും.

More Citizen News - Kasargod