ഗാന്ധിരഥം സംഘാടകസമിതി രൂപവത്കരിച്ചു

Posted on: 12 Sep 2015കാസര്‍കോട്: ദക്ഷിണാഫ്രിക്കയില്‍നിന്നും ഗാന്ധിജിയുടെ ഇന്ത്യയിലേക്കുള്ള വരവിന്റെ നൂറാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളില്‍ സഞ്ചരിക്കുന്ന ഗാന്ധിരഥത്തെ സ്വീകരിക്കാന്‍ ജില്ലാതല സമിതി രൂപവത്കരിച്ചു. ഗാന്ധി പീസ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരത്തുനിന്ന് പര്യടനം ആരംഭിക്കുന്ന ഗാന്ധിരഥം ഒക്ടോബര്‍ മൂന്നാംവാരം കാസര്‍കോട്ട് എത്തും. നീലേശ്വരം ആല്‍ത്തറ, കാഞ്ഞങ്ങാട് മാന്തോപ്പ്‌മൈതാനം, കാസര്‍കോട്, എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മഞ്ചേശ്വരത്ത് സമാപിക്കും.
കളക്ടര്‍ ചെയര്‍മാനും പ്രൊഫ. വി.ഗോപിനാഥ് ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതിയാണ് രൂപവത്കരിച്ചത്. ഹര്‍ഷദ് വോര്‍ക്കാടിയാണ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ പി.എസ്.മുഹമ്മദ്‌സഗീര്‍ അധ്യക്ഷത വഹിച്ചു.

More Citizen News - Kasargod