വെള്ളരിക്കുണ്ടിലും മഞ്ചേശ്വരത്തും താലൂക്ക് സപ്ലൈ ഓഫീസ് തുറന്നു
Posted on: 12 Sep 2015
വെള്ളരിക്കുണ്ട്/മഞ്ചേശ്വരം: ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വെള്ളരിക്കുണ്ടില്‍ താലൂക്ക് സപ്ലൈ ഓഫീസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരത്തും സപ്ലൈ ഓഫീസ് മന്ത്രി ഉദ്ഘാടനംചെയ്തു.
സംസ്ഥാനത്തെ പൊതുവിതരണമേഖല കാര്യക്ഷമമാണ്. ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് സമര്‍ഥമായി സര്‍ക്കാര്‍ ഇടപെട്ടതുകൊണ്ടാണ്. ജനങ്ങളുടെ ദൈനംദിനജീവിതവുമായി അടുത്തബന്ധമുള്ളതാണ് പൊതുവിതരണമേഖല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഈ മേഖലയില്‍ അതീവ ജാഗ്രതപുലര്ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളരിക്കുണ്ടില്‍ ഇ.ചന്ദ്രശേഖരന് എം.എല്‍.എ. അധ്യക്ഷതവഹിച്ചു. കെ.കുഞ്ഞിരാമന് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുപ്രിയ, അജിത, കെ.ജെ.വര്‍ക്കി, ജില്ലാപഞ്ചായത്തംഗം ഹരീഷ് പി.നായര്‍, പി.വി.രവി കോഹിനൂര്‍, തോമസ്ചാക്കോ, ഫാ. ആന്റണി തെക്കേമുറി, പി.വി.മൈക്കിള്‍, സില്‍വി ജോസഫ്, തങ്കച്ചന്തോമസ്, എബ്രഹാം തോണക്കര, എ.സി.എ.ലത്തീഫ്, പി.ആര്.കുഞ്ഞിരാമന്, ജിമ്മി എടപ്പാടി, എം.ജെ.ലോറന്‍സ്,. എ.നടരാജന്, പി.തമ്പാന്, കെ.എസ്.തോമസ്, എം.രവീന്ദ്രന്, ടി.എസ്.രവികുമാര്‍, രാജു കട്ടക്കയം, എ.സക്കീര്‍ അലി എന്നിവര്‍ സംസാരിച്ചു.