ബസ് തൊഴിലാളികള്‍ക്ക് പുതുക്കിയ ശമ്പളം നല്കണം- സി.ഐ.ടി.യു.

Posted on: 12 Sep 2015





കാസര്‍കോട്:
സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് പുതുക്കിയ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്ന് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പുതുക്കിയ ശമ്പളമനുസരിച്ച് ഡ്രൈവര്‍ക്ക് 17064 രൂപയും കണ്ടക്ടര്‍ക്ക് 16564 രൂപയും ക്ലീനര്‍ക്ക് 16064 രൂപയും ലഭിക്കും. എട്ടു മണിക്കൂറില്‍ കൂടുതലുള്ള ജോലിക്ക് ആനുപാതികമായി ശമ്പളത്തില്‍ വര്‍ധന നല്‍കാനും ബസ്സുടമകള്‍ക്ക് ബാധ്യതയുണ്ട്. വര്‍ധിപ്പിച്ച ശമ്പളവും ആനുകൂല്യവും നല്‍കാത്ത ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്ന് ജില്ലാ സെക്രട്ടറി ഗിരികൃഷ്ണന്‍ ആവശ്യപ്പെട്ടു.

More Citizen News - Kasargod