ഗിന്നസ് ബുക്ക് ലക്ഷ്യമിട്ട് 500 കുട്ടികളുടെ ഒപ്പന
Posted on: 12 Sep 2015
കാസര്‍കോട്: പത്താംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ഗ്രീന്‍വുഡ്സ് പബ്ലിക് സ്കൂളിലെ 500 വിദ്യാര്‍ഥിനികളുടെ ഒപ്പന അരങ്ങേറും. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് ലക്ഷ്യമിട്ടാണ് ജംബോ ഒപ്പന അരങ്ങേറുകയെന്ന് സ്കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ ഒമ്പതിന് ഗ്രീന്‍വുഡ്സ് പബ്ലിക് സ്കൂള്‍ ആതിഥേയത്വംവഹിക്കുന്ന മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഐ.സി.എസ്.ഇ. സീനിയര്‍ വിദ്യാര്‍ഥികളുടെ ദേശീയ ഫുട്ബോള്‍ ടൂര്‍ണമെന്റുണ്ട്. അതിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചാണ് ഒപ്പന അരങ്ങേറുക. ഒപ്പന പരിശീലകനായ ജുനൈദ് മട്ടമ്മലാണ് കുട്ടികള്‍ക്ക് പിന്നില്‍.
പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ എം.രാമചന്ദ്രന്, പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് കാസ്മി, ജുനൈദ് മട്ടമ്മല്‍, മുജീബ് മാങ്ങാട് എന്നിവര്‍ പങ്കെടുത്തു.