ഡോക്ടര്‍മാര്‍ സമരത്തില്‍; ഇന്ന് അത്യാഹിതവിഭാഗം മാത്രം പ്രവര്‍ത്തിക്കും
Posted on: 11 Sep 2015
കാസര്‍കോട്: കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുത്ത് സമരംചെയ്യും. ഇതിന്റെഭാഗമായി അത്യാഹിതവിഭാഗത്തില്‍ മാത്രമേ ഡോക്ടര്‍മാരുടെ സേവനം ജില്ലയിലെ ആസ്പത്രികളിലുണ്ടാവൂ എന്ന് കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ. വി.സുരേശന് അറിയിച്ചു.
കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രമീള ദേവി, ജേര്‍ണല്‍ എഡിറ്റര്‍ ഡോ. സുരേഷ് ബാബു എന്നിവര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സമരം. .