സംഘാടകസമിതിയായി
Posted on: 11 Sep 2015
ഉദിനൂര്‍: ഉദിനൂര്‍ ഇ.എം.എസ്. പഠനകേന്ദ്രം ദശവാര്ഷികാഘോഷം സപ്തംബര്‍ മുതല്‍ ഡിസംബര്‍വരെ നടത്തും. സേവനകേന്ദ്രം ഉദ്ഘാടനം, കലാജാഥ, വനിതാ സംഗമം, ബാലോത്സവം, അവയവദാന ബോധവത്കരണം, ജൈവകൃഷി പരിപോഷണം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
സംഘാടകസമിതി രൂപവത്കരണയോഗം പടന്ന ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി.സി.സുബൈദ ഉദ്ഘാടനംചെയ്തു. കെ.പി.കൃഷ്ണന് അധ്യക്ഷത വഹിച്ചു. പി.സുരേഷ്കുമാര്‍, ഒ.കെ.രമേശന്, കെ.രാജന്, സി.എം.വിനയചന്ദ്രന്, കെ.വി.ഗോപാലന്, പി.കെ.ഇന്ദിര എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.രാജന് (ചെയ.) കെ.പി.കൃഷ്ണന് (വര്‍ക്കിങ് ചെയ.), പി.സുരേഷ്കുമാര്‍ (ജന. കണ്.)